---
title: "# Vandebharat |  തലശേരിക്കും - മാഹിക്കുമിടയിൽ  വന്ദേഭാരതിന് നേരെ കല്ലേറ് ;  ചില്ലുകൾ തകർന്നു"
english_title: "#Stone# pelting at #Vandebharat #between #Mahi# broken #glass"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139434/Stone pelting at Vandebharat between Mahi; broken glass"
published_at: "2023-08-16T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcbc973aead_IMG-20230816-WA0101.jpg"
keywords: []
---

# # Vandebharat |  തലശേരിക്കും - മാഹിക്കുമിടയിൽ  വന്ദേഭാരതിന് നേരെ കല്ലേറ് ;  ചില്ലുകൾ തകർന്നു

> **Lead Summary:** **തലശേരി : ** വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മൂന്നേ മുക്കാലോടെയാണ് തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്.

## Article Content

**തലശേരി : ** വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മൂന്നേ മുക്കാലോടെയാണ് തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്.

കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്. 3.43നും 3.49നും ഇടക്കായിരുന്നു കല്ലേറുണ്ടായത്.

കല്ലേറിൽ സി8 കോച്ചിന്റെ ചില്ലുകൾ പൊട്ടിപ്പോയി. സംഭവത്തെ തുടർന്ന് ട്രെയിനിൽ ആർപിഎഫ് സംഘം പരിശോധന നടത്തുകയാണ്.

നിലവിൽ ട്രെയിൻ കോഴിക്കോട് വിട്ട് യാത്ര തുടരുകയാണ്. സംഭവത്തെക്കുറിച്ച് ആർപിഎഫ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്.

കണ്ണൂരിൽ രണ്ട് ദിവസം മുമ്പ് രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139434/Stone pelting at Vandebharat between Mahi; broken glass)